Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightവാഹന പരിശോധനയിൽ 14കാരൻ...

വാഹന പരിശോധനയിൽ 14കാരൻ പിടിയിൽ; മാതാവിനെതിരെ കേസ്

text_fields
bookmark_border
വാഹന പരിശോധനയിൽ 14കാരൻ പിടിയിൽ; മാതാവിനെതിരെ കേസ്
cancel

ത​ല​ശ്ശേ​രി: ലോ​ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ൻ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് മാ​താ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ​ക്ക​ര പു​ല്ല​മ്പി​ൽ റോ​ഡി​ലെ 14 വ​യ​സ്സു​കാ​ര​നാ​ണ് ബൈ​ക്കു​മാ​യി പൊ​ലീ​സി​ന് മു​ന്നി​ൽ​പെ​ട്ട​ത്.

ന​ഗ​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​വു​ക​യാ​ണെ​ന്നാ​ണ് കു​ട്ടി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ന​ഗ​ര​ത്തി​ൽ പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ എ. ​അ​ഷ്റ​ഫും സം​ഘ​വും ബൈ​ക്ക് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യു​ടെ മാ​താ​വാ​ണ് ആ​ർ.​സി ഉ​ട​മ. ഇ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

25,000 രൂ​പ പി​ഴ​യും മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണു​ള്ള​ത്. മ​തി​യാ​യ രേ​ഖ​യി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ​ത്തി​യ അ​ഞ്ച് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police casevehicle check
News Summary - 14-year-old boy caught in vehicle checking; case against mother
Next Story