തലശ്ശേരി-ബംഗളൂരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസ് സർവിസ് തുടങ്ങി
text_fieldsപ്രിയദർശിനി ബസിന് മിട്ടിണിയിൽ നൽകിയ സ്വീകരണം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: പുതുതായി സർവിസ് തുടങ്ങിയ തലശ്ശേരി-ബംഗളൂരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസിന്റെ ഫ്ലാഗ് ഓഫ്പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷതവഹിച്ചു.
നിഷ ബാലകൃഷ്ണൻ, ബൈജു വർഗീസ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.പി. അബ്ദുൽ റഷീദ്, ജോണി പാമ്പാടി, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത് തുടങ്ങിയവർ പങ്കെടുത്തു. രാത്രി ഒമ്പതിന് തലശ്ശേരിയിൽനിന്ന് പുറപ്പെട്ട് കൂത്തുപറമ്പ്, നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴി പുലർച്ച 4.30ന് ബംഗളൂരുവിലും രാത്രി 9.45ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ച അഞ്ചോടെ തലശ്ശേരിയിലും എത്തുന്ന രീതിയിലാണ് സർവിസ്.
പ്രിയദർശിനി ബസിന് മട്ടിണിയിൽ സ്വീകരണം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി: വള്ളിത്തോട്-മട്ടിണി-കോളിത്തട്ട് റൂട്ടിൽ അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന് മട്ടിണിയിൽ സ്വീകരണം നൽകി. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മട്ടിണി വിജയൻ അധ്യക്ഷതവഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, ജില്ല പഞ്ചായത്ത് അംഗം ബേബി തോലാനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബാബു, ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, പായം പഞ്ചായത്ത് അംഗം ആന്റോ പടിഞ്ഞാറേക്കര, ഉളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം നിഷ ജോസഫ്, ബെന്നി തോമസ്, ബിജു വേങ്ങല പള്ളി, പുരുഷോത്തമൻ മണലിൽ, ബാലകൃഷ്ണൻ ഒറ്റപ്ലാക്കൽ, മിനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

