Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറി തട്ടി ടെക്സ്റ്റൈൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
accident
cancel

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ കുളം ബസാറിൽ ലോറി തട്ടി യുവതിക്ക് ഗുരുതര പരിക്ക്. മുഴപ്പിലങ്ങാട് കടവുറോഡിൽ തെരുവിലെ ലതക്കാണ് (51) പരിക്കേറ്റത്.

ചാലയിലെ ശബരി ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിനും തലക്കും ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം. ദേശീയപാത നിർമാണത്തിന് വേണ്ടി ഇവിടെ ഒരു ഭാഗം റോഡ് അടച്ചിരുന്നു. ഇതു കാരണം ഇരു വശത്ത് നിന്നും വാഹനങ്ങൾ ഒരേ റോഡിലൂടെയാണ് കടന്നു പോകുന്നത്.അപകട സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മുതൽ ട്രാഫിക് പൊലീസിനെ നിയമിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബസ് തട്ടി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Textile worker seriously injured after being hit by a lorry
Next Story