അധ്യാപികയുടെ മരണം: ഭർത്താവ് പരാതി നൽകി
text_fieldsഉളിയിൽ: അധ്യാപികയായ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി പരാതിയുമായി ഭർത്താവ്.
പടിക്കച്ചാൽ ഗവ. എൽ.പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക കെ.ഡി. ബിനിത മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവായ പടിക്കച്ചാൽ തവറോത്ത് ഹൗസിൽ പി.കെ. പ്രസാദ് ജില്ല റൂറൽ പൊലീസ് മേധാവി ഹേമലതക്കും കെ.കെ. ശൈലജ എം.എൽ.എക്കും പരാതി നൽകിയത്.
കഴിഞ്ഞ മാസം എട്ടിന് അർധരാത്രിയാണ് അധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവ ശേഷം ഭാര്യ ഉപയോഗിച്ച സിം കാർഡുകൾ പൊലീസ് കൊണ്ടുപോയെങ്കിലും മറ്റു വിവരങ്ങളൊന്നും പറയാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു.

