ടാർഗറ്റഡ് തെറപ്പി അർബുദ ചികിത്സയിൽ അത്ഭുതകരമായ മാറ്റങ്ങൾ സാധ്യമാക്കി –ഡോ.കെ. പവിത്രൻ
text_fieldsകണ്ണൂർ: ടാർഗറ്റഡ് തെറപ്പി അർബുദ ചികിത്സയിൽ അത്ഭുതകരമായ മാറ്റങ്ങൾ സാധ്യമാക്കിയെന്ന് അമൃത ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്രഫസറും മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ.കെ. പവിത്രൻ അഭിപ്രായപ്പെട്ടു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിെെൻറ ഭാഗമായി കീമോതെറപ്പി അർബുദ ചികിത്സയിലെ മുന്നേറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സൂം മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് കാര്യമായ ചികിത്സ സാധ്യമല്ലാതിരുന്ന ശ്വാസകോശ അർബുദത്തിനു പോലും കീമോതെറപ്പി ഫലപ്രദമാണെന്നും തുടക്കത്തിൽ കടുത്ത പാർശ്വഫലങ്ങൾ ഉളവാക്കിയിരുന്ന കീമോതെറപ്പി ഇന്ന് ഈ രംഗത്തെ മുന്നേറ്റങ്ങൾകൊണ്ട് വൈകി കണ്ടെത്തുന്ന അർബുദ രോഗികൾക്ക് പോലും ആശ്വാസകരമാണെന്നും ഇതിലൂടെ ആയുർദൈർഘ്യം സാധ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. ഡോ.സുചിത്ര സുധീർ സംസാരിച്ചു. ഡോ.വി.സി. രവീന്ദ്രൻ സ്വാഗതവും ഡോ.ബി.വി. ഭട്ട് നന്ദിയും പറഞ്ഞു.
മാസാചരണത്തിെൻറ 27ാം ദിവസം കണ്ണൂർ കോളജ് ഓഫ് കോമേഴ്സിെൻറയും എം.സി.സി.എസിെൻറയും ആഭിമുഖ്യത്തിൽ നടന്ന സ്തനാർബുദ ബോധവത്കരണ പരിപാടി കണ്ണൂർ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസ്റ്റൻഡ് എജുക്കേഷൻ ഡയറക്ടർ പ്രഫ.എ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ സി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. ഡോ.വിജയമ്മ നായർ സ്വാഗതവും ഗീതാരഘുനാഥ് നന്ദിയും പറഞ്ഞു. ക്ലാസുകൾക്ക് എം.സി.സി.എസ് മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ നേതൃത്വം നൽകി.
28ാം ദിവസം ലയൺസ് ക്ലബ് കൂത്തുപറമ്പിെൻറയും റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറയും എം.സി.സി.എസിെൻറയും ആഭിമുഖ്യത്തിൽ നടന്ന സ്തനാർബുദ ബോധവത്കരണ പരിപാടി ഡോ.ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ലിസ, മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. ബാബു എളാംചേരി സ്വാഗതവും അനീറ്റ ബെന്നി നന്ദിയും പറഞ്ഞു.