Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏഴിലോട് ദേശീയപാതയിൽ...

ഏഴിലോട് ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു

text_fields
bookmark_border
ഏഴിലോട് ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു
cancel
camera_alt

ഏ​ഴി​ലോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞ ടാ​ങ്ക​ർ ലോ​റി

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​ഴി​ലോ​ട് ച​ക്ലി​യ കോ​ള​നി സ്‌​റ്റോ​പ്പി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. വാ​ത​ക ചോ​ര്‍ച്ച​യി​ല്ലാ​ഞ്ഞ​താ​ണ് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. ദേ​ശീ​യ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ പ്ര​വൃ​ത്തി​ക്കാ​യി കു​ഴി​ച്ച കു​ഴി​യി​ലാ​ണ് ടാ​ങ്ക​ര്‍ തെ​ന്നി​വീ​ണ​ത്. മം​ഗ​ളൂ​രൂ​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഇ​ന്ത്യ​ന്‍ എ​ല്‍.​പി. ഗ്യാ​സു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി. റോ​ഡ്പ്ര​വൃ​ത്തി​യാ​യ​തി​നാ​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം ക​ട​ന്നു പോ​കാ​ന്‍ സൗ​ക​ര്യ​മു​ള്ള റോ​ഡി​ല്‍ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്റെ ഹെ​ഡ് ലൈ​റ്റ് കാ​ര​ണം മു​ന്‍വ​ശം തെ​ളി​യാ​തെ അ​രി​കി​ലേ​ക്ക് എ​ടു​ക്കേ​ണ്ടി​വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. റോ​ഡ​രി​കി​ലെ സു​ര​ക്ഷ വേ​ലി​ക​ള്‍ ത​ക​ര്‍ന്നു.

പ​യ്യ​ന്നൂ​രി​ല്‍നി​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും പ​രി​യാ​രം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി. വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ​ത് പ​രി​സ​ര​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaypayyannurtanker lorry
News Summary - Tanker lorry overturned on Ezhilode National Highway
Next Story