Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ മയക്കുമരുന്ന് ഉപയോഗിക്കവെ യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കാറിൽ മയക്കുമരുന്ന് ഉപയോഗിക്കവെ പിടിയിലായവർ
തളിപ്പറമ്പ്: കാറിൽവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന യുവാക്കളെ തളിപ്പറമ്പ് പൊലീസ് പിടികൂടി. മാതമംഗലം എരമം തായിറ്റേരിയിലെ അഞ്ചില്ലത്ത് ഫൈസൽ (44), കുറ്റൂരിലെ കമ്പിൽ പലോത്ത് ഹൗസിൽ മൻസൂർ (42) എന്നിവരെയാണ് റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ സഹായത്തോടെ എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 1.474 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസ് സംഘത്തിന്റെ മന്ന, പുഷ്പഗിരി ഭാഗത്തെ റെയ്ഡിനിടെയാണ് ആസാദ് നഗർ സ്ട്രീറ്റ് നമ്പർ 11ലെ ഒഴിഞ്ഞ പറമ്പിൽ കെ.എൽ 58 ഡി 7400 ആൾട്ടോ കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടത്. പൊതുസ്ഥലത്തുവെച്ച് മദ്യപാനമോ മറ്റോ നടത്തുകയാണെന്നുള്ള സംശയത്തെ തുടർന്ന് പരിശോധിക്കുമ്പോഴാണ് കാറിന്റെ ഡാഷ് ബോർഡിൽ അലൂമിനിയം ഫോയിൽ പേപ്പർ കാണപ്പെട്ടത്. തുടർന്ന് തുറന്ന് നോക്കിയപ്പോൾ എം.ഡി.എം.എയും വലിക്കാൻ ഉപയോഗിക്കുന്ന ബർണർ പൈപ്പും കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കാനാണ് പ്രദേശത്തേക്ക് വന്നതെന്നും കാസർകോട് ഉളിയത്തടുക്കയിലെ ഒരാളിൽനിന്നാണ് ഇത് വാങ്ങിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഗ്രേഡ് എ.എസ്.ഐ സി.പി. സജിമോൻ, മുഹമ്മദലി, ഡ്രൈവർ കെ. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

