Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

സി. മൂസാൻകുട്ടി

ത​ളി​പ്പ​റ​മ്പ്: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വാ​വി​നെ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി എ​ള​മ്പേ​രം​പാ​റ​യി​ൽ ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​ള​മ്പേ​രം പാ​റ​യി​ലെ സി. ​മൂ​സാ​ൻ​കു​ട്ടി​യെ​യാ​ണ് (21) എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ലി​യ​രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ര​ജി​രാ​ഗ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ര​ഹ​സ്യ​വി​വ​രം കൈ​മാ​റി​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​പി​ൻ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സു​ൽ​ഫെ​ക്സ് കി​ട​ക്ക ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് 23.506 ഗ്രാം ​എ.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. പ്ര​തി മം​ഗ​ലാ​പു​ര​ത്ത​ു​നി​ന്നാ​ണ് എം.​ഡി.​എം.​എ എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രെ​ന്ന് ക​രു​തു​ന്ന അ​റു​പ​തോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ൾ ല​ഭി​ച്ചു.

ഇ​ത് പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എ​ക്സൈ​സ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedmdma case
News Summary - Youth arrested with MDMA
Next Story