Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_right57.700 ഗ്രാം...

57.700 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
57.700 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുമായി

പൊലീസുകാർ

ത​ളി​പ്പ​റ​മ്പ്: വ​ൻ ലഹരിമ​രു​ന്ന് ശേ​ഖ​ര​വു​മാ​യി യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​കെ. ഷ​ഫീ​ഖാണ് (36) പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ന് സ​മീ​പ​ത്തെ ഇ​റ​ച്ചി​ക്ക​ട​യു​ടെ മ​റ​വി​ൽ വ​ലി​യ തോ​തി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന യു​വാ​വി​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം പി​ടി​കൂ​ടി​യ​ത്. 57.700 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

കൊ​റി​യ​ർ വ​ഴി​യാ​ണ് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്ക് ലഹരി​മ​രു​ന്ന് എ​ത്തി​ച്ചുന​ൽ​കു​ന്ന സം​ഘ​ത്തെ ക്കു​റി​ച്ചും ഇ​യാ​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ചും ഇ​യാ​ളു​ടെ കീ​ഴി​ലു​ള്ള വി​ൽ​പ​ന സം​ഘ​ങ്ങ​ളെക്കുറി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും 10 മു​ത​ൽ 20 വ​ർ​ഷം വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​ർ പ​റ​ഞ്ഞു.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ഷ്റ​ഫ് മ​ല​പ്പ​ട്ടം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ടി.​വി. വി​നേ​ഷ്, പി. ​ര​മ്യ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Youth arrested with 57.700 grams of MDMA
Next Story