സ്വകാര്യ കമ്പനിയിലെ സഹപ്രവർത്തകയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
text_fieldsതളിപ്പറമ്പ്: സ്വകാര്യ കമ്പനിയിലെ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി വേലിക്കകത്ത് ഹൗസിൽ വി.എസ്. ഷൈസാണ് (28) അറസ്റ്റിലായത്. തളിപ്പറമ്പ് സി.ഐ എ.വി. ദിനേശൻെറ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റിലായ ഷൈസ്, കപ്പാലത്ത് മാർക്കറ്റിങ് കമ്പനിയുടെ താമസ സ്ഥലത്തുവെച്ച് സഹപ്രവർത്തകയെ പീഡിപ്പിെച്ചന്നാണ് പരാതി. കപ്പാലത്ത് വീട് വാടകക്കെടുത്ത് ജീവനക്കാരെ അവിടെ താമസിപ്പിക്കുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. മറ്റു ജീവനക്കാർ ഉൽപന്നങ്ങൾ വിൽക്കാൻപോയ സമയത്ത് പീഡിപ്പിെച്ചന്നാണ് പരാതിയിലുള്ളത്. '
പ്രതിയുടെ സ്വദേശമുൾക്കൊള്ളുന്ന തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എന്നാൽ, സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ തൊടുപുഴ പൊലീസ്, കേസ് ഇങ്ങോട്ടേക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ മാർച്ചിലാണ് ആദ്യം പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡനം തുടർന്നു.
എസ്.ഐ പി.സി. സഞ്ജയ് കുമാർ, എ.എസ്.ഐ രതീഷ്, സി.പി.ഒ അബ്ദുൽ ജബ്ബാർ എന്നിവരടങ്ങിയ സംഘമാണ് ഷൈസിനെ പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

