Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപറശ്ശിനി പുഴയിൽ വാട്ടർ...

പറശ്ശിനി പുഴയിൽ വാട്ടർ ടാക്സി ഓടി തുടങ്ങി

text_fields
bookmark_border
പറശ്ശിനി പുഴയിൽ വാട്ടർ ടാക്സി ഓടി തുടങ്ങി
cancel
camera_alt

പ​റ​ശ്ശി​നി പു​ഴ​യിലെ വാ​ട്ട​ർ ടാ​ക്സി

ത​ളി​പ്പ​റ​മ്പ്: പ​റ​ശ്ശി​നി​ക്ക​ട​വി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത വാ​ട്ട​ർ ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്കാ​യി ശ​നി​യാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത സം​ഘ​ത്തി​നു വേ​ണ്ടി​യാ​ണ് ശ​നി​യാ​ഴ്ച്ച ഉ​ച്ച​ക്ക് ആ​ദ്യ​സ​ർ​വി​സ് ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​കും വാ​ട്ട​ർ ടാ​ക്സി​യു​ടെ സ​ർ​വി​സ്.

മ​ണി​ക്കൂ​റി​ൽ 30 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടി​ൽ 10 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​നാ​വും. 1500 രൂ​പ​യാ​ണ് ഒ​രു​മ​ണി​ക്കൂ​ർ യാ​ത്ര​യു​ടെ നി​ര​ക്ക്. അ​ര​മ​ണി​ക്കൂ​റി​ന് 750 രൂ​പ. ടാ​ക്സി മാ​തൃ​ക​യി​ലാ​കും സ​ർ​വി​സ്. വി​ളി​ക്കു​ന്ന സ്ഥ​ല​ത്ത് പോ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കും. ടാ​ക്സി​ക്ക് വേ​ണ്ടി വി​ളി​ക്കേ​ണ്ട ന​മ്പ​ർ: 9400050340

'വേ​ഗ - 3' ശ്രേ​ണി​യി​ൽ​പ്പെ​ട്ട എ.​സി. യാ​ത്രാ​ബോ​ട്ട് പ​റ​ശ്ശി​നി​ക്ക​ട​വി​ൽ ഉ​ട​ൻ എ​ത്തും. വേ​ഗ ഒ​ന്ന്, ര​ണ്ട് ശ്രേ​ണി​യി​ലു​ള്ള ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ​ക്കാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. വേ​ഗ മൂ​ന്ന് പ​റ​ശ്ശി​നി​ക്ക​ട​വി​ന് അ​നു​വ​ദി​ക്കാ​നാ​ണ് ധാ​ര​ണ.120 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​വു​ന്ന ബോ​ട്ടാ​ണ് വേ​ഗ. പ​റ​ശ്ശി​നി​ക്ക​ട​വി​ൽ നി​ന്ന് മ​ല​പ്പ​ട്ടം, മാ​ട്ടൂ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​കും ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തു​ക. എ​ന്നാ​ൽ മ​ല​പ്പ​ട്ടം ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പു​ഴ​യി​ൽ ആ​ഴം കു​റ​വാ​യ​തി​നാ​ൽ ബോ​ട്ടി​ന് വേ​ണ്ട​ത്ര വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത പ്ര​ശ്ന​മു​ണ്ട്.

ഉ​ദ്ഘാ​ട​ന ദി​വ​സം പ​റ​ശ്ശി​നി​ക്ക​ട​വി​ൽ നി​ന്ന് മ​ല​പ്പ​ട്ട​ത്ത് എ​ത്താ​ൻ ബോ​ട്ട് ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ത്തി​രു​ന്നു. പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന റൂ​ട്ടാ​ണ് മ​ല​പ്പ​ട്ട​വും മാ​ട്ടൂ​ലും എ​ന്ന​തി​നാ​ൽ ഏ​റെ യാ​ത്ര​ക്കാ​രെ ല​ഭി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water taxiparassini
News Summary - water taxi started service in parassini river
Next Story