വെട്ടേറ്റ രണ്ട് യുവാക്കൾ ആശുപത്രിയിൽ
text_fieldsപി. അക്ഷയ്
തളിപ്പറമ്പ്: മുൻവൈരാഗ്യത്തെതുടർന്ന് യുവാക്കളെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ചു. വെട്ടേറ്റ് ഗുരുതരനിലയിൽ കൂവേരി മുണ്ടപ്പിലാവിലെ വി.വി. സിജിത്ത്, കാട്ടാമ്പള്ളിയിലെ ശ്രീലേഷ് എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച കൂവേരി കാട്ടാമ്പള്ളി പാറക്കൽ ഹൗസിലെ പി. അക്ഷയിയെ (20) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ കൂവേരിക്കടവിലാണ് സംഭവം.
സിജിത്തും ശ്രീലേഷും സുഹൃത്തായ കൂവേരി കാനപ്രത്ത് ഹൗസിലെ സൗരഭ് മധുവിന്റെ കൂടെ പോകുമ്പോൾ തടഞ്ഞുനിർത്തി വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സിജിത്തിന്റെ കഴുത്തിന് നേരെ വാക്കത്തി പ്രയോഗിച്ചപ്പോൾ ഇടതുകൈ കൊണ്ട് തടഞ്ഞതിനാൽ കൈത്തണ്ടക്കും പുറത്തുമാണ് പരിക്കേറ്റത്. ശ്രീലേഷിന്റെ വലതു കാൽമുട്ടിനും പരിക്കേറ്റിരുന്നു. കഴിഞ്ഞ വിഷുദിനത്തിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണത്രെ ആക്രമണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

