കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsകഞ്ചാവുമായി പിടിയിലായ അന്തർസംസ്ഥാന തൊഴിലാളികൾ
തളിപ്പറമ്പ്: എക്സൈസ് സർക്കിൾ ഓഫിസ് സംഘം നടത്തിയ പരിശോധനയിൽ കാൽ കിലോ കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം സ്വദേശികളായ മോനോർ ഉദ്ദിൻ (22), കരീം അലി (35), അസിം ഉദ്ദീൻ (22) എന്നിവരാണ് പിടിയിലായത്.
ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് പ്രിവന്റിവ് ഓഫിസർ എം.വി. അഷ്റഫും സംഘവും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വിൽപനക്കായി സൂക്ഷിച്ച കാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ ശ്രീകണ്ഠപുരം റേഞ്ചിൽ ഹാജരാക്കി. പരിശോധന നടത്തിയ സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. ഷൈജു, പി.ആർ. വിനീത് എന്നിവരും ഉണ്ടായിരുന്നു.

