Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിക്ക് ബസ് തട്ടി പരിക്ക്

text_fields
bookmark_border
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഗർഭിണിയായ യുവതിയെയാണ് ബസ് തട്ടിയിട്ടത്
hit by bus
cancel
camera_alt


തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഭഗവതി ബസാണ് യുവതിയെ തട്ടിയിട്ടത്. ബസ് അശ്രദ്ധയോടെ പിറകോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്.

പരിക്കേറ്റ യുവതിയെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരൻപീടിക പൊയിലിലെ എം. അൻസിക്കാണ് (26) പരിക്കേറ്റത്. ഭർത്താവിന്റെ സഹോദരിക്കും മകൾക്കുമൊപ്പം തളിപ്പറമ്പിലെത്തിയ അൻസി ബസ് സ്റ്റാൻഡിൽ പയ്യന്നൂർ ബസ് നിർത്തുന്ന ഭാഗത്തുനിൽക്കുമ്പോഴാണ് ബസ് തട്ടിയിട്ടത്. ബസ് തട്ടി അൻസി പിറകോട്ടുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസവും ഇതേ സ്ഥലത്തുവെച്ച് സമാനമായ സംഭവം ഉണ്ടായിരുന്നു. ഒരുമാസം മുമ്പ് മറ്റൊരു യുവതിയുടെ ശരീരത്തിൽ ബസ് കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗത്തിലാണ് തളിപ്പറമ്പ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതും പിന്നോട്ടെടുത്ത് ട്രാക്കിൽ നിർത്തുന്നതെന്നും നാട്ടുകാർ പറയുന്നു. പൊലീസുകാർ സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The woman was hit by a bus and injured
Next Story