Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightമുസ്​ലിം ലീഗ് സമാന്തര...

മുസ്​ലിം ലീഗ് സമാന്തര കമ്മിറ്റികളുടെ പ്രവർത്തനം നിർത്തി

text_fields
bookmark_border
iuml
cancel


തളിപ്പറമ്പ്: തളിപ്പറമ്പ്​ മുനിസിപ്പൽ മുസ്​ലിം ലീഗിലെ സംഘടന പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ശ്രമത്തി​െൻറ ഭാഗമായി സമാന്തര കമ്മിറ്റികളുടെ പ്രവർത്തനം നിർത്തിവെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

നീതിപൂർവമായ പ്രശ്​നപരിഹാരത്തിന്, പുതുതായി രൂപവത്​കരിച്ച മുനിസിപ്പൽ മുസ്​ലിം ലീഗ്, മുസ്​ലിം യൂത്ത് ലീഗ്, വനിത ലീഗ് എന്നീ കമ്മിറ്റികളുടെ പ്രവർത്തനം നിർത്തിവെച്ച് പിരിച്ചുവിടണമെന്ന സംസ്ഥാന മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതായി അള്ളാംകുളം വിഭാഗം നേതാക്കൾ അറിയിച്ചു. സംസ്ഥാന മുസ്​ലിം ലീഗ് കമ്മിറ്റി നിയോഗിച്ച സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, സംസ്ഥാന പ്രവർത്തക സമിതി അംഗം പാറക്കൽ അബ്​ദുല്ല എന്നിവർ നടത്തുന്ന എല്ലാവിധ പരിഹാര ശ്രമങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taliparambaMuslim League
News Summary - The Muslim League stopped functioning of parallel committees
Next Story