Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഓട്ടോറിക്ഷയുടെ ചില്ല്...

ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു

text_fields
bookmark_border
ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു
cancel
camera_alt

പു​ളി​മ്പ​റ​മ്പി​ലെ രാജേഷിന്‍റെ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത നിലയിൽ

ത​ളി​പ്പ​റ​മ്പ്: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്തു. പു​ളി​മ്പ​റ​മ്പി​ലെ പി.​പി. രാ​ജേ​ഷി​ന്‍റെ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സാ​ണ് ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​ണ് ഓ​ട്ടോ.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നോ​ക്കി​യ​പ്പോ​ഴാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ താ​വ​ള​മാ​യി മാ​റി​യ പു​ളി​മ്പ​റ​മ്പി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ൽ​പി​ക്കു​ക​യും വീ​ട് ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​നു​ശേ​ഷം നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ വീ​ണ്ടും അ​ക്ര​മ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10ഓ​ടെ പു​ളി​മ്പ​റ​മ്പ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ കൂ​ടി​നി​ന്ന ചി​ല യു​വാ​ക്ക​ളു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി സം​ഘ​ത്തെ തു​ര​ത്തി​യ സി.​പി.​എം സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും പു​ളി​മ്പ​റ​മ്പ് റെ​ഡ്സ്റ്റാ​ർ വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ണ് പി.​പി. രാ​ജേ​ഷ്. ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ത്ത​തി​ന് പു​ളി​മ്പ​റ​മ്പി​ലെ അ​തു​ൽ, അ​രു​ൺ, ഋ​ത്വി​കേ​ഷ്, സ​ങ്കീ​ർ​ത്ത്, ഉ​നൈ​സ് എ​ന്നി​വ​രു​ടെ പേ​രി​ൽ രാ​ജേ​ഷ് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smashedautorickshaw glass
News Summary - The glass of the autorickshaw was smashed
Next Story