വീട്ടിൽ നിർത്തിയിട്ട കാറിന് തീയിട്ടു
text_fieldsതളിപ്പറമ്പിൽ വീട്ടിൽ നിർത്തിയിട്ട കാറിന് തീയിട്ട നിലയിൽ
തളിപ്പറമ്പ്: കോടതിക്കു സമീപത്തെ വീട്ടിൽ നിർത്തിയിട്ട കാർ തീയിട്ടുനശിപ്പിച്ചു. സ്കൈ ഇംപക്സ് സ്ഥാപനയുടമ ചട്ടീരകത്ത് അലിപ്പിയുടെ ഹ്യൂണ്ടായി ക്രെറ്റ കാറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച പുലർച്ച 12.15നായിരുന്നു സംഭവം. വാഹനത്തിെൻറ ടയർ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. രണ്ടുപേർ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെടുന്നതാണ് വീട്ടുകാർ കണ്ടത്.
വാഹനം പകുതിയോളം കത്തിയിരുന്നു. ഉടന്‍ പൊലീസിലും അഗ്നിശമനസേനയിലും വിവരമറിയിച്ചു. തളിപ്പറമ്പ് ഫയർ സ്റ്റേഷന് ഓഫിസര്‍ കെ.പി. ബാലകൃഷ്ണെൻറ നേതൃത്വത്തിലാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവസ്ഥലത്തുനിന്ന് തീപ്പെട്ടിയും കത്തിക്കാനുപയോഗിച്ചതെന്നു കരുതുന്ന ടർപൻറയിൻ കുപ്പിയും പൊലീസ് കണ്ടെടുത്തു. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.

