Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightതളിപ്പറമ്പിൽ...

തളിപ്പറമ്പിൽ മൂന്നിടത്ത് കവർച്ച

text_fields
bookmark_border
തളിപ്പറമ്പിൽ മൂന്നിടത്ത് കവർച്ച
cancel

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​ര​ത്ത് മൂ​ന്നോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​വ​ർ​ച്ച. തൃ​ച്ചം​ബ​രം പെ​ട്രോ​ൾ പ​മ്പി​ലും സ​മീ​പ​ത്തു​ള്ള ചി​പ്സ് ക​ട​യി​ലും ത​ട്ടു​ക​ട​യി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് എം.​എ​ൻ. രാ​ജീ​വ​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.

പെ​ട്രോ​ൾ പ​മ്പി​‍െൻറ ഗ്ലാ​സ്, ഇ​ഷ്​​ടി​ക കൊ​ണ്ട് ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​മ്പി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​വ​ശ​ത്തു​ള്ള ത​ലോ​റ സ്വ​ദേ​ശി ശ്രീ​ജി​ത്തി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷീ​ബാ​സ് ചി​പ്സ് ക​ട​യി​ലും ക​വ​ർ​ച്ച ന​ട​ന്നു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്തെ ജ​ന​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. അ​ക​ത്ത് സാ​ധ​ന​ങ്ങ​ളും ഷെ​ൽ​ഫും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സി.​സി.​ടി.​വി​യി​ൽ, ഷ​ർ​ട്ട് ധ​രി​ക്കാ​ത്ത ഒ​രാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

ത​ട്ടു​ക​ട​യി​ൽ നി​ന്ന്​ 1500 രൂ​പ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. മോ​ഷ്​​ട​വി​േ​ൻ​റ​തെ​ന്ന് ക​രു​തു​ന്ന ക​ട്ടി​ങ് പ്ലെ​യ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും ക​വ​ർ​ച്ച ന​ട​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഡോ​ഗ് സ്ക്വാ​ഡി​‍െൻറ ഹ​ണ്ട​ർ എ​ന്ന നാ​യ്​ പ്ലാ​ത്തോ​ട്ടം ഭാ​ഗ​ത്തേ​ക്ക് ഓ​ടി തി​രി​കെ പെ​ട്രോ​ൾ പ​മ്പി​‍െൻറ ഭാ​ഗ​ത്തേ​ക്കാ​ണ് വ​ന്ന​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taliparamba
Next Story