Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപഞ്ചാബ് നാഷനൽ ബാങ്ക്...

പഞ്ചാബ് നാഷനൽ ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: ബാങ്ക്​ ജീവനക്കാരുടെ മൊഴിയെടുത്തു

text_fields
bookmark_border
പഞ്ചാബ് നാഷനൽ ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: ബാങ്ക്​ ജീവനക്കാരുടെ മൊഴിയെടുത്തു
cancel

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. 31 അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് മു​ക്കു​പ​ണ്ടം വെ​ച്ച് ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് ബാ​ങ്കി​‍െൻറ പ​രി​ശോ​ധ​ന​യി​ൽ മ​ന​സ്സി​ലാ​യ​ത്. ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ബാ​ങ്കി​ൽ എ​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. രേ​ഖ​ക​ളു​മാ​യി ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​രോ​ട് ഡി​വൈ.​എ​സ്.​പി​യു​ടെ മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ശാ​ഖ​യി​ലെ ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ബാ​ങ്ക് ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ലാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്‌ കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ബാ​ങ്കി​ൽ എ​ത്തി​യ​ത്.തു​ട​ർ​ന്ന് ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബാ​ങ്ക് മാ​നേ​ജ​ർ മ​നോ​ജി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം​ചെ​യ്തു. അ​ഞ്ചു ജി​ല്ല​ക​ളു​ടെ ചാ​ർ​ജു​ള്ള സീ​നി​യ​ർ മാ​നേ​ജ​റോ​ടാ​ണ്​ വ്യാ​ഴാ​ഴ്ച സ്​​റ്റേ​ഷ​നി​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ബാ​ങ്കി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്ന അ​പ്രൈ​സ​ർ ര​മേ​ശ​നെ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.ബാ​ങ്കി​ൽ​നി​ന്ന് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​നാ​ണ് പൊ​ലീ​സി​‍െൻറ തീ​രു​മാ​നം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab National Bank scam
News Summary - Punjab National Bank scam: Bank employees' statement taked
Next Story