പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു - മന്ത്രി വി. ശിവൻകുട്ടി
text_fieldsഗവ. മാപ്പിള യു.പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തളിപ്പറമ്പ്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവ. മാപ്പിള യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് എത്തിയത്. ഇത് കേരള മോഡലിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ നയത്തിന്റെയും വിജയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാ കിരണം മിഷന്റെയും ഭാഗമായി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള മഹത്തായ ദൗത്യത്തിലാണ് സംസ്ഥാന സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
1.70 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് ക്ലാസ് മുറികൾ, ലൈബ്രറി റൂം, ടോയ്ലറ്റ് ബ്ലോക്ക്, ഡിസേബിൾ ടോയ്ലറ്റ് എന്നിവയും ഒന്നാമത്തെ നിലയിൽ രണ്ട് ക്ലാസ് മുറികൾ, ഒരു ഹാൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമാണുള്ളത്. പൊതുമരാമത്ത് വകുപ്പാണ് നിർമാണ ചുമതല നിർവഹിച്ചത്. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർപേഴ്സൻ കല്ലിങ്കിൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഖദീജ, പി.പി. മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ നുബ്ല, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. വന്ദന, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. മനോജ്, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ആശിഷ് കുമാർ, തളിപ്പറമ്പ് നഗരസഭ സെകട്ടറി ഇൻ ചാർജ് എസ്. സീന, തളിപ്പറമ്പ് ബി.പി.സി ബിജേഷ്, പ്രധാനധ്യാപകൻ എ. പ്രമോദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

