Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightകാരുണ്യമതികളുടെ...

കാരുണ്യമതികളുടെ കനിവുതേടി പ്രജിത്ത്

text_fields
bookmark_border
കാരുണ്യമതികളുടെ കനിവുതേടി പ്രജിത്ത്
cancel
camera_alt

കെ. പ്രജിത്ത്

ത​ളി​പ്പ​റ​മ്പ്: ഗു​രു​ത​ര ഹൃ​ദ്രോ​ഗം ബാ​ധി​ച്ച, പ​ട്ടു​വം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ കെ. ​പ്ര​ജി​ത്ത് ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​ന്​ കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​സു​ഖം ഭേ​ദ​മാ​കാ​ൻ 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രു​ന്ന ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണ്. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 25 വ​യ​സ്സു​ള്ള പ്ര​ജി​ത്തി​ന് ജ​ന്മ​ന ഹൃ​ദ​യ വാ​ൽ​വി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ ന​ട​ത്തി ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ൾ രോ​ഗം മൂ​ർ​ച്ഛി​ച്ച് അ​വ​ശ​നി​ല​യി​ൽ പ​രി​യാ​രം ഹൃ​ദ​യാ​ല​യ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​ൻ പ്ര​ഭാ​ക​ര​നും അ​മ്മ ത​ങ്ക​മ​ണി​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് ശ​സ്​​ത്ര​ക്രി​യ​ക്കാ​വ​ശ്യ​മാ​യ​ തു​ക താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. അ​ച്ഛ​ൻ തെ​ങ്ങി​ൽ നി​ന്നു​വീ​ണ് ജോ​ലി​ക്ക് പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​മ്മ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം. ​വി​ജി​ൻ എം.​എ​ൽ.​എ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​വി. രാ​ജ​ൻ ചെ​യ​ർ​മാ​നും യു. ​മോ​ഹ​ൻ​ദാ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഇ​വ​ർ പ​ട്ടു​വം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പ​ട്ടു​വം ശാ​ഖ​യി​ലും അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​താ​യി പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രീ​മ​തി, വി.​വി. രാ​ജ​ൻ, പി.​പി. സു​കു​മാ​രി, യു. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ: 9446675957 (യു. ​മോ​ഹ​ൻ​ദാ​സ്), കെ. ​പ്ര​ജി​ത്ത് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, പ​ട്ടു​വം ശാ​ഖ. A/C. No: 40645101049626. IFSC: KLGB0040645.പ​ട്ടു​വം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പ​ട്ടു​വം A/C.No: PVM0201110007853. IFSC: ICIC0000103.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelpPrajith
News Summary - Prajith seeks the mercy
Next Story