Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപോക്സോ: യുവാവിന് അഞ്ചു...

പോക്സോ: യുവാവിന് അഞ്ചു വർഷം കഠിന തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചുവ​ർ​ഷം ക​ഠി​ന ത​ട​വും മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​പ്പി​നി​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന പി​ലാ​ക്ക​ൽ വീ​ട്ടി​ൽ ഷി​ൽ​ജി​ൻ ഇ​മ്മാ​നു​വ​ലി​നെ​യാ​ണ് (25) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ​സി. മു​ജീ​ബ് റ​ഹ് മാ​ൻ ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്റ്റി​നും 2018 ഫെ​ബ്രു​വ​രി​ക്കും ഇ​ട​യി​ലു​ള്ള ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാതി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. അ​ന്ന​ത്തെ ത​ളി​പ്പറ​മ്പ് എ​സ്.​ഐ ആ​യി​രു​ന്ന കെ.​കെ. ഗം​ഗാ​ധ​ര​നാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​യി അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് ​പ്രോ​സിക്യൂ​ട്ട​ർ ഷെ​റി മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoImprisonment and fine
News Summary - POCSO- Youth sentenced to five years rigorous imprisonment and fine
Next Story