Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightമന്ന-കപ്പാലം സംസ്ഥാന...

മന്ന-കപ്പാലം സംസ്ഥാന പാത നവീകരണം പുരോഗമിക്കുന്നു

text_fields
bookmark_border
മന്ന-കപ്പാലം സംസ്ഥാന പാത നവീകരണം പുരോഗമിക്കുന്നു
cancel
camera_alt

മെക്കാഡം ടാറിങ്ങിനായി സംസ്ഥാന പാതയിൽ ചിറവക്കിൽ ഗതാഗതം തടഞ്ഞപ്പോൾ

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​തി​കൂ​ട്ടി​യ മ​ന്ന മു​ത​ൽ ക​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് മെ​ക്കാ​ഡം ടാ​റി​ങ് തു​ട​ങ്ങി. വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ബു​ധ​നാ​ഴ്ച മു​ത​ൽ 14 വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം, ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​പ്പാ​ലം വ്യാ​പാ​ര​ഭ​വ​ൻ, രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്രം, ആ​ടി​ക്കും​പാ​റ, കാ​ര്യാ​മ്പ​ലം, സെ​യ്ദ് ന​ഗ​റി​ലെ​ത്തി ആ​ല​ക്കോ​ട്ടേ​ക്കും ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ന്ന​യി​ലെ​ത്തി​യും പോ​ക​ണം.

ആ​ല​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ന്ന ജ​ങ്ഷ​നി​ൽ​നി​ന്ന് ചി​ന്മ​യ മി​ഷ​ൻ സ്കൂ​ൾ, പൂ​ക്കോ​ത്ത്ന​​ട വ​ഴി ത​ളി​പ്പ​റ​മ്പി​ലേ​ക്കും ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ സ​യ്യി​ദ് കോ​ള​ജ് വ​ഴി ഭ്രാ​ന്ത​ൻ​കു​ന്ന്, തൃ​ച്ചം​ബ​രം അ​മ്പ​ലം വ​ഴി ദേ​ശീ​യ പാ​ത​യി​ലെ​ത്തി ത​ളി​പ്പ​റ​മ്പി​ലേ​ക്കു​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​പ്പാ​ല​ത്തു നി​ന്നാ​ണ് ടാ​റി​ങ് ആ​രം​ഭി​ച്ച​ത്. 14ന് ​ടാ​റി​ങ്​ പൂ​ർ​ത്തി​യാ​കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road work
News Summary - Manna-Kappalam State Highway modernization is in progress
Next Story