Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12കാരിക്കുനേരെ അശ്ലീല പ്രദർശനം; യുവാവിന് രണ്ടുവർഷം തടവും പിഴയും

text_fields
bookmark_border
നൃത്ത ക്ലാസ് കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് നടന്നുപോകവേയാണ് സംഭവം
Imprisonment-molesting case
cancel

തളിപ്പറമ്പ്: 12കാരിക്കുനേരെ അശ്ലീല പ്രദർശനം നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത യുവാവിന് രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ സ്വദേശി ബി. സുലൈമാൻ എന്ന സൽമാനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബർ ഏഴിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ശ്രീകണ്ഠപുരം പൊലീസ് പരിധിയിൽ ലൈംഗികാതിക്രമം നടന്നത്. ശ്രീകണ്ഠപുരത്തുനിന്ന് ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ ബൈക്കിൽ ഇരിക്കുകയായിരുന്ന സൽമാൻ പെൺകുട്ടിക്കുനേരെ അശ്ലീല പ്രദർശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുകയും പേടിച്ച് ഓടിയ പെൺകുട്ടിയുടെ പിന്നാലെ ചെന്ന് ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.

ഒക്ടോബർ ഒമ്പതിന് ശ്രീകണ്ഠപുരം എസ്.ഐ സി. പ്രകാശന്റെ നേതൃത്വത്തിൽ സൽമാനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indecent exposure to 12-year-old-the youth will be imprisoned for two years and fined
Next Story