Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightതളിപ്പറമ്പ്...

തളിപ്പറമ്പ് മാർക്കറ്റിലെ കടക്ക് തീപിടിച്ചു

text_fields
bookmark_border
തളിപ്പറമ്പ് മാർക്കറ്റിലെ കടക്ക് തീപിടിച്ചു
cancel
camera_alt

തളിപ്പറമ്പിലെ ന്യൂ സ്​റ്റോറിൽ ഉണ്ടായ തീപിടിത്തം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ്​ മാ​ർ​ക്ക​റ്റി​ൽ ക​ട​ക​ളി​ൽ തീ​പി​ടി​ത്തം. മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ന്യൂ ​സ്​​റ്റോ​ർ സ്​​റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​ട​ച്ചി​ട്ട ക​ട​യി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ക​ട​ക​ൾ മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​വ്യാ​പി​ച്ചു. അ​ടു​ത്തു​ള്ള ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് മാ​റ്റി. ക​ണ്ണൂ​രി​ൽ​നി​ന്നും ഒ​രു യൂ​നി​റ്റും പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ മൂ​ന്നു യൂ​നി​റ്റു​ക​ൾ വീ​ത​വും മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. മ​ന്ന സ്വ​ദേ​ശി മൊ​യ്തു​വി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന്യൂ ​സ്​​റ്റോ​റി​ലാ​ണ് തീ​പി​ടി​ത്തം ആ​ദ്യം ഉ​ണ്ടാ​യ​ത്.

ഉ​ച്ച​വ​രെ ക​ട പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ട​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം പി​റ​കു​വ​ശ​ത്തെ ഗോ​ഡൗ​ണി​ലേ​ക്കും മു​ക​ൾ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള മ​റ്റു ക​ട​ക​ളി​ലേ​ക്ക് തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് റോ​ഡി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് ലോ​റി​ക​ളി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firetaliparamba
News Summary - fire in taliparamba market
Next Story