Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightല​ഹ​രി​മാ​ഫി​യ സം​ഘം...

ല​ഹ​രി​മാ​ഫി​യ സം​ഘം യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു

text_fields
bookmark_border
ല​ഹ​രി​മാ​ഫി​യ സം​ഘം യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു
cancel
camera_alt

വെട്ടേറ്റ ജസ്​റ്റിൻ


ത​ളി​പ്പ​റ​മ്പ്: പു​ളി​മ്പ​റ​മ്പി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘം യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. തോ​ട്ടാ​റ​മ്പി​ലെ ജ​സ്​​റ്റി​ൻ ഉ​ല്ലാ​സി​നെ​യാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി വ​ടി​വാ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം യു​വാ​വി​നെ വെ​ട്ടി​യ​ശേ​ഷം വീ​ട്ടു​കാ​രെ ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ചു​പോ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വീ​ടി‍െൻറ വാ​തി​ലും ജ​ന​ലു​ക​ളും മേ​ശ​യും അ​ടി​ച്ചു ത​ക​ർ​ത്തു. യു​വാ​വി‍െൻറ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി വെ​ട്ടു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്. ഉ​ല്ലാ​സി‍െൻറ പി​താ​വി​നും ആ​ക്ര​മ​ണ​ത്തി​ൽ ചെ​റി​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മി​ച്ച പ്ര​തി​ക​ളു​ടെ കൈ​യി​ൽ വ​ടി​വാ​ളു​ക​ൾ ഉ​ണ്ടാ​യ​താ​യും അ​തു​പ​യോ​ഗി​ച്ചാ​ണ് മ​ക​നെ വെ​ട്ടി​യ​തെ​ന്നും പി​താ​വ് ലോ​റ​ൻ​സ് പ​റ​ഞ്ഞു.

നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​പ്ര​ദേ​ശ​ത്ത് ത​ർ​ക്ക​ങ്ങ​ളും കേ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി‍െൻറ വൈ​രാ​ഗ്യ​മെ​ന്നോ​ണം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടും ഇ​വ​രും ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളും വെ​ള്ളി​ക്കീ​ലി​ൽ വെ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി‍െൻറ ബാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഉ​ല്ലാ​സി‍െൻറ ബൈ​ക്കും ആ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ർ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ത്രി​ത​ന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackeddrug Mafia
News Summary - drug Mafia gang attacked
Next Story