Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഷാ​നി മോ​ളു​ടെ ജീ​വ​ൻ...

ഷാ​നി മോ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഭക്തർ നൽകിയത് രണ്ടര ലക്ഷം രൂപ

text_fields
bookmark_border
treatment help
cancel

ത​ളി​പ്പ​റ​മ്പ്: 'ക​രു​ത​ലി​നാ​യി ക​ർ​മം കൊ​ണ്ടൊ​രു പു​ണ്യം' പി​രി​വി​ലൂ​ടെ 2,52,608 രൂ​പ ല​ഭി​ച്ചു. എ​സ്.​എം.​എ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​രി​യാ​രം വാ​യാ​ട്ടെ മൂ​ന്നു വ​യ​സ്സു​കാ​രി ഷാ​നി മോ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തൃഛം​ബ​രം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​ന​മാ​യ കൂ​ടി​പ്പി​രി​യ​ൽ ദി​ന​ത്തി​ൽ ന​ട​ത്തി​യ പി​രി​വി​ലൂ​ടെ​യാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.

ഉ​ച്ച​ക്ക് ഒ​രു​മ​ണി മു​ത​ൽ 110 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ 25 സ്ക്വാ​ഡു​ക​ളാ​യാ​ണ്, ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക സ്വ​രൂ​പ​ണം ന​ട​ത്തി​യ​ത്. ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​ഷീ​ബ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​സി. റ​ഷീ​ദ്, കോ​ഓ​ഡി​നേ​റ്റ​ർ എ. ​രാ​ജേ​ഷ്, സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ടി. രാ​ജീ​വ​ൻ, പി.​വി. അ​ബ്ദു​ൽ ഷു​ക്കൂ​ർ, സി. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ.​കെ. അ​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. ഗോ​പാ​ല​ൻ, ടി.​പി. ര​ജ​നി, ടോ​ണ വി​ൻ​സെ​ന്റ്, ടി. ​സു​നി​ൽ കു​മാ​ർ, പി.​വി. സ​ജീ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpSMA
News Summary - Devotees donated Rs 2.5 lakh for SMA treatment
Next Story