Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightബാങ്കിൽനിന്ന്​...

ബാങ്കിൽനിന്ന്​ രാജിവെക്കാൻ ഡി.സി.സി ആവശ്യം; രാജിയില്ലെന്ന് കല്ലിങ്കീൽ പത്മനാഭൻ

text_fields
bookmark_border
ബാങ്കിൽനിന്ന്​ രാജിവെക്കാൻ ഡി.സി.സി ആവശ്യം; രാജിയില്ലെന്ന് കല്ലിങ്കീൽ പത്മനാഭൻ
cancel


ത​ളി​പ്പ​റ​മ്പ്: ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ഡി.​സി.​സി ആ​വ​ശ്യം ത​ള്ളി ത​ളി​പ്പ​റ​മ്പ് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ൻ. ഡ​യ​റ​ക്ട​ർ സ്ഥാ​ന​മു​ൾ​പ്പെ​ടെ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി നേ​തൃ​ത്വം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഡി.​സി.​സി നേ​തൃ​ത്വ​ത്തി​െൻറ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ദ്ദേ​ഹം.

രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ്ര​ത്യേ​ക ദൂ​ത​ൻ വ​ഴി ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ന് ക​ത്ത്​ കൈ​മാ​റി​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം രാ​ജി​ക്ക​ത്ത് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. നേ​ര​ത്തെ ഡി.​സി.​സി നേ​തൃ​ത്വം വാ​ക്കാ​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം രാ​ജി വെ​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ ഡ​യ​റ​ക്ട​ർ സ്ഥാ​നം ഉ​ൾ​പ്പെ​ടെ രാ​ജി​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് പ​ത്മ​നാ​ഭ​െൻറ നി​ല​പാ​ട്. ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നും ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നും ന​ൽ​കും. ക​ല്ലി​ങ്കീ​ലി​െൻറ രാ​ജി തേ​ടി​യു​ള്ള ഡി.​സി.​സി നേ​തൃ​ത്വ​ത്തി​െൻറ ഇ​ട​പെ​ട​ലി​ന് എ ​വി​ഭാ​ഗ​ത്തി​െൻറ​യും ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​ത്തി​െൻറ​യും പി​ന്തു​ണ​യു​മു​ണ്ട്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി കെ. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തോ​ടെ കോ​ൺ​ഗ്ര​സി​നെ സെ​മി കേ​ഡ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി പാ​ർ​ട്ടി​യി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ന​യം ന​ട​പ്പാ​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കെ. ​സു​ധാ​ക​ര​ൻ വി​ഭാ​ഗ​ക്കാ​ര​നാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​നോ​ട് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCbank
News Summary - DCC demands resignation from bank; Kallingeel Padmanabhan says he will not resign
Next Story