Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightസാ​മൂ​ഹി​ക​അ​ക​ലം...

സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​തെ സ​മ​രം: കെ.പി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പെടെ കേസിൽ​ പ്രതി

text_fields
bookmark_border
Action against a couple who tried to get a loan by forging a document
cancel

ത​ളി​പ്പ​റ​മ്പ്: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​തി​ന് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള 20 പേ​ര്‍ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 19നു ​രാ​ജീ​വ​ന്‍ ക​പ്പ​ച്ചേ​രി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ നി​ല​നി​ല്‍ക്കെ അ​തു ലം​ഘി​ച്ച് സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​തെ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

ഉ​ദ്ഘാ​ട​ക​നാ​യ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ്, രാ​ജീ​വ​ൻ ക​പ്പ​ച്ചേ​രി, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​പ്പി​ഡ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 10,000 രൂ​പ വ​രെ പി​ഴ​യും മൂ​ന്നു മാ​സം ത​ട​വും ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thaliparambacovid protocol breach
News Summary - covid protocol breach kpcc general secretary also in case
Next Story