പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ
text_fieldsമധുസൂദനൻ
തളിപ്പറമ്പ്: പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തളിപ്പറമ്പിലെ വ്യാപാരിയെ അറസ്റ്റുചെയ്തു. തളിപ്പറമ്പ് മാർക്കറ്റിൽ തൈരും സ്റ്റേഷനറി സാധനങ്ങളുമുൾപ്പെടെ വിൽപന നടത്തുന്ന കീഴാറ്റൂരിലെ കെ.വി. മധുസൂദനനാണ് (54) അറസ്റ്റിലായത്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് കഴിഞ്ഞ മാസം പത്തിന് പീഡനത്തിനിരയായത്. കുട്ടിയോട് മധുസൂദനൻ മോശമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ചൈൽഡ്ലൈൻ അധികൃതർ കൗൺസലിങ് നടത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

