Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightബാറ്ററി മോഷണം: ര​ണ്ട്...

ബാറ്ററി മോഷണം: ര​ണ്ട് ആ​ക്രി ക​ച്ച​വ​ട​ക്കാർ കൂടി അറസ്റ്റിൽ

text_fields
bookmark_border
ബാറ്ററി മോഷണം: ര​ണ്ട് ആ​ക്രി ക​ച്ച​വ​ട​ക്കാർ കൂടി അറസ്റ്റിൽ
cancel
camera_alt

ബാ​റ്റ​റി മോ​ഷ​ണ​ക്കേ​സി​ൽ പിടിയിലായവർ


ത​ളി​പ്പ​റ​മ്പ്​: ബാ​റ്റ​റി മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ട് ആ​ക്രി ക​ച്ച​വ​ട​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ എ. ​റ​ഷീ​ദ്, ക​ണ്ണൂ​ർ സൗ​ത്ത് ബ​സാ​റി​ലെ മു​രു​ക​ൻ എ​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​സം​ബ​ർ 10ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ സോ​ളാ​ര്‍ ലൈ​റ്റി​‍െൻറ ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ന്നാം പ്ര​തി അ​ബ്ദു​റ​ഹ്മാ​നെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. കാ​ക്കാ​ഞ്ചാ​ൽ സ്വ​ദേ​ശി​യാ​യ അ​ബ്ദു​റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നൂ​റോ​ളം സ​മാ​ന മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ട്ടാ​ളി​യാ​യ നൗ​ഫ​ലി​നെ​പ്പ​റ്റി​യും വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് 15ന് ​കൂ​ട്ടു​പ്ര​തി​യാ​യ പു​ളി​മ്പ​റ​മ്പ് സ്വ​ദേ​ശി നൗ​ഫ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ക്രി വ്യാ​പാ​രി​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് പൊ​ലീ​സി​നോ​ട് ഇ​വ​ർ പ​റ​ഞ്ഞ​ത്.

പ്ര​തി​ക​ളി​ൽ​നി​ന്ന്​ മോ​ഷ​ണ മു​ത​ലു​ക​ൾ വാ​ങ്ങി​യ​തി​നാ​ണ് റ​ഷീ​ദി​നെ​യും മു​രു​ക​നെ​യും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും മോ​ഷ​ണ മു​ത​ലാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​വ വാ​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​ങ്ങ​നെ മോ​ഷ്​​ടി​ച്ചു​കി​ട്ടു​ന്ന ബാ​റ്റ​റി​ക​ൾ​ക്ക് 1000 രൂ​പ മാ​ത്ര​മാ​ണ് ര​ണ്ട് ആ​ക്രി ക​ച്ച​വ​ട​ക്കാ​രും മോ​ഷ്​​ടാ​ക്ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Battery theft
News Summary - Battery theft: Two arrested
Next Story