തളിപ്പറമ്പിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
text_fieldsതളിപ്പറമ്പ്: ജില്ല എൻഫോസ്മെന്റ് ടീം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ വൻ തോതിലുള്ള നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടിച്ചെടുത്തു. തളിപ്പറമ്പ് മാർക്കറ്റിലെ കെ.വി.ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തത്. പിടികൂടിയ വസ്തുക്കൾ തൂക്കമെടുക്കാനും തുടർനടപടികൾ സ്വീകരിച്ച് പിഴ ചുമത്താനും എൻഫോഴ്സ്മെന്റ് സ്ക്വാഡ് നഗരസഭക്ക് നിർദേശം നൽകി.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ക്രെഞ്ച്ചീസ് ബേക്കറി, മലബാർ ഹോട്ടൽ എന്നിവർക്കെതിരെയും പിഴ ചുമത്താനും നടപടി സ്വീകരിക്കുന്നതിനും നഗരസഭക്ക് നിർദേശം നൽകിയതായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ എം.വി. സുമേഷ് പറഞ്ഞു. എൻഫോഴ്സ്മെന്റ് ഓഫിസർ കെ. സിറാജുദ്ദീൻ, നിധിൻവത്സൻ എന്നിവർ നേതൃത്വം നൽകി.