ഡി.സി.സി സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം
text_fields1. ഡി.സി.സി സെക്രട്ടറി രാജീവൻ കപ്പച്ചേരിയുടെ വീടിെൻറ ജനൽ ഗ്ലാസുകൾ തകർത്ത നിലയിൽ 2. സോഫകൾ കത്തിച്ച നിലയിൽ
തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് ഡി.സി.സി സെക്രട്ടറിയും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന രാജീവൻ കപ്പച്ചേരിയുടെ വീടിനുനേരെ ആക്രമണം.
ജനൽ ചില്ലുകൾ തകർക്കുകയും വീടിെൻറ പുറത്തിട്ടിരുന്ന സോഫക്ക് തീയിടുകയും ചെയ്തു. ശനിയാഴ്ച രാത്രി 9.30ഒാടെയായിരുന്നു അക്രമം. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാജീവനും കുടുംബവും ഇപ്പോൾ പരിയാരത്തെ വീട്ടിലാണ് താമസം.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ പട്ടുവം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു രാജീവൻ.
രാജീവെൻറ നേതൃത്വത്തിൽ യു.ഡി.എഫ് പട്ടുവം പഞ്ചായത്തിൽ ഇത്തവണ മികച്ച വിജയമാണ് നേടിയിരുന്നത്. സ്ഥിരം ലഭിക്കുന്ന മൂന്ന് സീറ്റുകൾക്കുപുറമെ, സി.പി.എമ്മിെൻറ രണ്ട് സീറ്റുകൾകൂടി വലത് മുന്നണി ഇവിടെ പിടിച്ചെടുത്തിരുന്നു. ഈ വിജയത്തിൽ വിറളിപൂണ്ട സി.പി.എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

