32 കുപ്പി മദ്യവുമായി അസം സ്വദേശി പിടിയിൽ
text_fieldsതളിപ്പറമ്പ്: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. അസം സ്വദേശി ദുലപ് ഗൊഗോയ് ആണ് പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ എം.വി. അഷ്റഫും സംഘവും തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പട്രോളിങ്ങിലാണ് തളിപ്പറമ്പ് ഹൈവേയിൽ എം.എഫ്.സി ഫ്രൂട്ട് സെന്ററിന് സമീപം വിൽപനക്കായി കടത്തിയ മദ്യം പിടികൂടിയത്.
മദ്യം കടത്തിക്കൊണ്ട് വന്ന് കുറുമാത്തൂർ ഭാഗങ്ങളിൽ ഇരട്ടി വിലയ്ക്ക് വിൽപന നടത്തുകയായിരുന്നു ഇയാൾ. സിവിൽ എക്സൈസ് ഓഫിസർ ടി.വി. വിനേഷ്, പി.ആർ. വിനീത്, ഡ്രൈവർ പി.വി. അജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

