Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_right14കാരിയുടെ...

14കാരിയുടെ നഗ്നഫോട്ടോയും വിഡിയോയും കൈവശപ്പെടുത്തി പണവും സ്വർണവും തട്ടി; ര​ണ്ടു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
police
cancel

ത​ളി​പ്പ​റ​മ്പ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​യും വി​ഡി​യോ​യും കൈ​വ​ശ​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വും കൗ​മാ​ര​ക്കാ​ര​നും അ​റ​സ്റ്റി​ൽ. ബാ​വു​പ്പ​റ​മ്പ് കീ​രി​യാ​ട് സ്വ​ദേ​ശി തൃ​ച്ചം​ബ​ര​ക്കാ​ര​ൻ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പാ​റാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 14കാ​രി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​യും വി​ഡി​യോ​യു​മാ​ണ് പി​ടി​യി​ലാ​യ​വ​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ച​യം സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് ഫോ​ട്ടോ​യും വി​ഡി​യോ​യും കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ർ​ന്ന​ത്.

പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ആ​ദി​ത്യ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കാ​ര്യം സ്കൂ​ളി​ലെ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​നി​ത പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ആ​ദി​ത്യ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur News
News Summary - 14-year-old's nude photos and videos were taken and money and gold stolen- Two people are under arrest
Next Story