എസ്.വൈ.എഫ് ജില്ലാ സഭയും ശൈഖുൽ ഉലമാ അനുസ്മരണവും
text_fieldsകണ്ണൂർ: നീണ്ട കാലം അറിവുമേഖലയിൽ ജീവിക്കാനും പഠിച്ചും പഠിപ്പിച്ചും ജീവിതാവസാനം വരെ നിലകൊള്ളാനും മഹാഭാഗ്യം ലഭിച്ച പണ്ഡിതരായിരുന്നു അന്തരിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡൻറ് ശൈഖുൽ ഉലമാ എൻ.കെ മുഹമ്മദു മൗലവി എന്ന് കേരളസംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറാ മെമ്പർ അബ്ദുസ്സലാം മൗലവി മുഴക്കുന്ന് പറഞ്ഞു.
സുന്നീയുവജന ഫെഡറേഷൻ കണ്ണൂർജില്ലാ സഭയോടനുബന്ധിച്ചു നടത്തിയ ശൈഖുൽ ഉലമാ അനുസ്മരണത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡോ: മുഹമ്മദ് നൂറാനി മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ വഹബി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ മൗലവി മുഴക്കുന്ന്, ബശീർ ഫൈസി ചെറുകുന്ന്, മഅ്റൂഫ് വഹബി, അശ്റഫ് ദാറാനി തുടങ്ങിയവർ പ്രസംഗിച്ചു
സുന്നീ യുവജന ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ബശീർ ഫൈസി ചെറുകുന്ന്(പ്രസിഡൻറ്), സയ്യിദ് ത്വാഹാ തങ്ങൾ മട്ടന്നൂർ, സഈദ് ഫലാഹി മുഴക്കുന്ന്, അബ്ദുൽ ഖാദിർ ഫലാഹി കൂത്തുപറമ്പ്, പി എം സലീം കടവത്തൂർ (വൈസ് പ്രസിഡൻറുമാർ)അബൂബക്ർ സ്വിദ്ദീഖ് വഹബി പാപ്പിനിശ്ശേരി (ജനറൽ സെക്രട്ടറി) അശ്റഫ് ദാറാനി മമ്പറം, അസ്ലം മുഴക്കുന്ന്, മഅ്റൂഫ് വഹബി, ഇബ്റാഹിം പെരിയത്തിൽ(ജോയിൻ്റ് സെക്രട്ടറിമാർ) മർസദ് ദാറാനി (ട്രഷറർ) അബ്ദുറഹ്മാൻ പെരിയത്തിൽ, നഈം രാമന്തളി, അബ്ദുറഹീം മുസ്ല്യാർ മട്ടന്നൂർ, റാസി മുഴക്കുന്ന്(എക്സിക്യൂട്ടീവ് മെമ്പർമാർ)എന്നിവരെ തെരഞ്ഞടുത്തു.
വിവിധ ഉപവിഭാഗങ്ങളുടെ ഭാരവാഹികളായി മർസദ് ദാറാനി, അസ്ലം മുഴക്കുന്ന്(ഐ കെ എസ് എസ്) അബ്ദുറഹ്മാൻ പെരിയത്തിൽ, ഇബ്റാഹിം പെരിയത്തിൽ(സേവന ഗാർഡ്)ശംസീർ വേങ്ങാട്, നിസാർ മൗലവി കല്ലിക്കണ്ടി(മിംഗിൾ ഗ്രൂപ്പ്)അയ്യൂബ് വഹബി, ആശിഖ് മാമ്പ(മീഡിയ വിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. സ്റ്റേറ്റ് സെക്രട്ടറി ഖമറുദ്ദീൻ വഹബി റിട്ടേണിംഗ് ഓഫീസറായിരുന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി സഭ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് വഹബി സ്വാഗതവും മർസദ് ദാറാനി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

