Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപടിയൂരിലെ യുവതിയെ...

പടിയൂരിലെ യുവതിയെ ദുബൈയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

 ന​ദീം ഖാ​ൻ

പ​ടി​യൂ​ർ: വി​ദേ​ശ​ത്തു​വെ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ബ​റേ​ലി സ്വ​ദേ​ശി ന​ദീം ഖാ​നെ (25) ഇ​രി​ക്കൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​റേ​ലി​യി​ൽ വെ​ച്ചാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ദു​ബൈ​യി​ൽ ഇ​രു​വ​രും ഒ​രേ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ വെ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ന​ദീം ഖാ​ൻ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽനി​ന്ന് പി​ന്മാ​റി​യ​തോ​ടെ യു​വ​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യും ഒ​രു​മാ​സം മു​മ്പ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. മാ​സം തി​ക​യാ​തെ​യാ​ണ് പ്ര​സ​വം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 5ന് ​രാ​ത്രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് കു​ഞ്ഞ് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ന​ദീം ഖാ​നെ​തി​രെ യു​വ​തി ഇ​രി​ക്കൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ദു​ബൈ​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ന​ദീം ഖാ​നെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ലു​ക്കൗട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ഇ​യാ​ൾ വീ​ണ്ടും ദു​ബൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​റേ​ലി ഇ​സ​ത്തി​ൽ വെ​ച്ച് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ണ്ണൂ​ർ കോ​ട​തി​യി​ൽ പ്ര​തി​യെ ഹാ​ജ​രാ​ക്കി​യ ശേ​ഷം 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ​മാ​രാ​യ സ​ത്യ​നാ​ഥ​ൻ, ജ​യ​ശീ​ല​ൻ, സീ​നി​യ​ർ സി.​പി.​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​രും യു​വാ​വി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingarrest
News Summary - Suspect who molested Padiyur woman in Dubai was arrested
Next Story