ജില്ലയിലെ 101 ഇടങ്ങളിൽ നിരീക്ഷണക്കാമറകൾ
text_fieldsചെറുവത്തൂർ: ജില്ലയിലെ 101 ഇടങ്ങളിൽ നിരീക്ഷണക്കാമറകൾ സ്ഥാപിക്കും. ചെറുവത്തൂർ ചെമ്പ്ര കാനം സ്വദേശിയായ എം.വി. ശിൽപരാജ് ഈ വിഷയമുന്നയിച്ച് ജില്ല പൊലീസ് മേധാവിക്ക് നിവേദനം നൽകിയിരുന്നു. റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് പ്രയോജനപ്പെടുത്തിയാകും കാമറകൾ സ്ഥാപിക്കുക. നിരീക്ഷണക്കാമറകൾ സ്ഥാപിക്കേണ്ടുന്ന ജില്ലയിലെ 101 പ്രദേശങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതായി പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ശിൽപരാജിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്ത്, അലാമിപ്പള്ളി (പുതിയ ബസ് സ്റ്റാൻഡ്), പുതിയകോട്ട, കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ്, കോട്ടച്ചേരി, മാണിക്കോത്ത്, ചിത്താരി, മാവുങ്കൽ, കുഴൽ നഗർ ജങ്ഷൻ, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചായ്യോത്ത്, ചെറപുറം, കരുവാച്ചേരി, നെടുംകണ്ടം, ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടന്ന, നടക്കാവ് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചീമേനി ടൗൺ, കയ്യൂർ-ചീമേനി റോഡ് ജങ്ഷൻ, കയ്യൂർ ജങ്ഷൻ, ചെമ്പ്രകാനം ജങ്ഷൻ, തൊട്ടുവാടി, ചാനടുക്കം ജങ്ഷൻ, മുണ്ടയത്താൽ ജങ്ഷൻ, തെയ്യംകാലു ജങ്ഷൻ, ചീമേനി എൻജിനീയറിങ് കോളജ് ജങ്ഷൻ, പള്ളിപ്പാറ ജങ്ഷൻ, വെള്ളച്ചാൽ ജങ്ഷൻ, പോത്താംകണ്ടം ജങ്ഷൻ, തേങ്ങാപ്പാറ സ്കൂൾ ജങ്ഷൻ, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എടത്തോട് ജങ്ഷൻ, പരപ്പ, ബിരിക്കുളം, കനകപ്പള്ളി, കള്ളൻചിറ, ബലാൽ, വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ്, വെള്ളരിക്കുണ്ട് ടൗൺ, പൂങ്കംചാൽ, മാലോം വെള്ളരിക്കുണ്ട് ടൗൺ, കൊന്നക്കാട്, പ്ലാച്ചിക്കര, പന്നിത്തടം റോഡ്, ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിക്കൽ, നറുക്കിലക്കാട്, ഭീമനടി, കുന്നുംകൈ, പെരുമ്പട്ട, പാലാവയൽ, കമ്പല്ലൂർ, കാക്കടവ്, കടുമേനി, മൗക്കോട് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉളിയത്തടുക്ക, തളങ്കര, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ നായിക്കാപ്പ്, കാട്ടത്തടുക്ക, ഷിറിയ, മഞ്ചേശ്വരം പെവലീസ് സ്റ്റേഷൻ പരിധിയിലെ ഗൗതപ്പടവ് ജങ്ഷൻ, മുരുഗോളി ജങ്ഷൻ, ബീറി പടവ് ജങ്ഷൻ, ഉപ്പള, ഹൊസങ്കടി, കൈക്കമ്പ, ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിയാടി, മുള്ളേരിയ, ബോവിക്കാനം, കെ.കെ പുറം, ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി, ബേത്തൂർപാറ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേൽപറമ്പ്, കീഴൂർ, പരവനടുക്കം, കളനാട്, മങ്ങാട്, തേക്കിൽ, പൊയിനാച്ചി, ചട്ടഞ്ചാൽ, നാലാംവാതുക്കൽ, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദുമ, പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, പള്ളിക്കര, തൃക്കനാട്, കോട്ടക്കുന്ന്, അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പേരൂർ, അമ്പലത്തറ ടൗൺ, തട്ടുമ്മൽ, ഏഴാം മൈൽ, മൂന്നാം മൈൽ, എറിയ, ഒടയംചാൽ, രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കര, മലക്കല്ലു, കൊളിച്ചാൽ, പനത്തടി, പേരൂതടി എന്നീ 101 പ്രദേശങ്ങളിൽ നിരീക്ഷണക്കാമറകൾ സ്ഥാപിക്കുമെന്നാണ് കേരള പൊലീസ് വ്യക്തമാക്കിയത്.
സർക്കാർ ഫണ്ടിന്റ അഭാവമുണ്ടെങ്കിൽ കേരള റോഡ് സുരക്ഷ അതോറിറ്റിയിൽനിന്ന് ഫണ്ട് ലഭ്യമാകുമെന്നകാര്യം വ്യക്തമാക്കിയാണ് നിവേദനം സമർപ്പിച്ചത്. ഫണ്ട് അനുവദിക്കാൻ സാധിക്കുമെന്നകാര്യം കേരള റോഡ് സുരക്ഷ അതോറിറ്റി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശില്പരാജ് നിവേദനം ജില്ല പൊലീസ് മേധാവിക്ക് നൽകിയത്. കലക്ടറുടെ കീഴിലുള്ള ജില്ല റോഡ് സുരക്ഷ കൗൺസിൽവഴിയാണ് പ്രപ്പോസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

