Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിറക്കൂട്ട് ചിത്രമതിൽ...

നിറക്കൂട്ട് ചിത്രമതിൽ സമർപ്പിച്ചു

text_fields
bookmark_border
നിറക്കൂട്ട് ചിത്രമതിൽ സമർപ്പിച്ചു
cancel
camera_alt

നിറക്കൂട്ട് ചിത്രമതിൽ കൈമാറ്റം വത്സൻ കൂർമ കൊല്ലേരി നിർവഹിക്കുന്നു

പാ​നൂ​ർ: പെ​രി​ങ്ങ​ത്തൂ​ർ ഐ.​ടി.​ഇ ദ​ശ​ദി​ന സ​ഹ​വാ​സ ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​മ്പാ​ട് ചോ​താ​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തീ​ർ​ത്ത ചി​ത്ര​മ​തി​ൽ സ്കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു. നി​റ​ക്കൂ​ട്ട് എ​ന്ന് പേ​രി​ട്ട ചി​ത്ര​മ​തി​ൽ കൈ​മാ​റ്റം പ്ര​ശ​സ്ത ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ വ​ത്സ​ൻ കൂ​ർ​മ്മ കൊ​ല്ലേ​രി നി​ർ​വ​ഹി​ച്ചു. പെ​രി​ങ്ങ​ത്തൂ​ർ ഐ.​ടി.​ഇ​യി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മൂ​ഹ സ​മ്പ​ർ​ക്ക സ​ഹ​വാ​സ​ക്യാ​മ്പ് അ​ര​ങ്ങി​ന്റെ ഭാ​ഗ​മാ​യാ​ണ് ച​മ്പാ​ട് ചോ​താ​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ത്ര​മ​തി​ൽ തീ​ർ​ത്ത​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ത്തോ​ളം ചി​ത്ര​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​മ​തി​ൽ ഒ​രു​ക്കി​യ​ത്. ബ​ഷീ​ർ ചി​ത്ര​കൂ​ടം, സു​ശാ​ന്ത് കൊ​ല്ല​റ​ക്ക​ൽ, മോ​ഹ​ന സു​ബ്ര​ഹ്മ​ണി, പി. ​മ​നോ​ജ്, കി​ഷോ​ർ കു​മാ​ർ, ഫ്ര​ഡ​റി​ക്ക് ബ​റീ​ദ്, ഷൈ​ജു, രാ​ജേ​ഷ് കൂ​രാ​റ എ​ന്നീ ചി​ത്ര​ക​ല അ​ധ്യാ​പ​ക​രും പെ​രി​ങ്ങ​ത്തൂ​ർ ഐ.​ടി.​ഇ​യി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളും ചി​ത്ര​മ​തി​ൽ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ക്യാ​മ്പി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എ. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ര​ങ്ങ് സ​ഹ​വാ​സ ക്യാ​മ്പി​ന്റെ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​കെ. മ​ണി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക-​സി​നി​മ താ​രം രാ​ജേ​ന്ദ്ര​ൻ താ​യാ​ട്ട്, ചി​ത്ര​കാ​ര​ൻ കെ.​എം. ശി​വ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ശ​ശി​ധ​ര​ൻ, ടി.​പി. പ്രേ​മ​നാ​ഥ​ൻ, എ. ​ല​ഷ്മ​ണ​ൻ, അ​നി​രു​ദ്ധ​ൻ എ​ട്ടു​വീ​ട്ടി​ൽ, ജ്യോ​തി ബാ​ബു, ന​സീ​ർ ഇ​ട​വ​ല​ത്ത്, പ്രി​ൻ​സി​പ്പ​ൽ സി. ​മീ​ര, പ്ര​ധാ​ന​ധ്യാ​പ​ക​ൻ കെ.​പി. ജ​യ​രാ​ജ​ൻ, കെ. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​ടി.​ഇ പ്രി​ൻ​സി​പ്പ​ൽ കെ. ​ഹ​സ്സ​ൻ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​പ​വി​ത്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirakoot picture wall
News Summary - Submitted Nirakoot picture wall
Next Story