Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:43 AM IST Updated On
date_range 2 Feb 2022 5:43 AM ISTstyle>ആനക്കൊമ്പിൽ ഇനിയെത്ര ജീവൻ പൊലിയണം?
text_fieldsbookmark_border
styleആനക്കൊമ്പിൽ ഇനിയെത്ര ജീവൻ പൊലിയണം? photo: kel order ആനമതിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് അസീസ് കേളകം 22 കോടി രൂപയുടെ ആനമതിലിന് ഭരണാനുമതിയായിട്ട് രണ്ടുവർഷമായിട്ടും പദ്ധതി നടപ്പായില്ല കേളകം: ആറളം ഫാമിനെയും പുനരധിവാസ മേഖലയിലെ ആയിരങ്ങളെയും സംരക്ഷിക്കാനുള്ള 22 കോടി രൂപയുടെ ആനമതിൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ആറളം ഫാമിലും ആദിവാസ പുനരധിവാസ മേഖലയിലും കടക്കാതിരിക്കാൻ വിഭാവനം ചെയ്ത 22 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായിട്ട് രണ്ടുവർഷമായിട്ടും നടപ്പായില്ല. കാട്ടാന ആക്രമണം രൂക്ഷമായതോടെ മന്ത്രി എ.കെ. ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്. 10.5 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് മതിലും മൂന്നു കിലോമീറ്റർ നീളത്തിൽ റെയിൽ വേലിയും നിർമിക്കുകയായിരുന്നു ലക്ഷ്യം. വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെയാണ് ആനമതിൽ നിർമിക്കാൻ പദ്ധതിയിട്ടത്. ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഇതുസംബന്ധിച്ച് വകുപ്പ് മേധാവി ഉത്തരവിറക്കുകയും ചെയ്തു. പ്രവൃത്തി നടത്താൻ കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിയെയും സമീപിച്ചു. എന്നാൽ, നടപടികൾ ഒച്ചിഴയും വേഗത്തിലായി. വനംവകുപ്പും പട്ടികവർഗ ക്ഷേമ വകുപ്പും തമ്മിലെ ഏകോപനത്തിലെ കുറവുമൂലം ബൃഹത്തായൊരു പദ്ധതി വൈകിയതിന് ഉത്തരവാദി സർക്കാർ മാത്രമാണെന്നാണ് ആറളത്തെ ജനങ്ങൾ പറയുന്നത്. ഏഴുവർഷത്തിനിടെ 11 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിൽ ഇനിയും എത്രപേരുടെ ജീവനാണ് പൊലിയേണ്ടിവരുകയെന്നാണ് ആറളം ജനതയുടെ ആശങ്ക. ആനപ്രതിരോധ മതിൽ പദ്ധതിയോട് സർക്കാറിനും ഉദ്യോഗസ്ഥർക്കും ചിറ്റമ്മനയമെന്നാണ് പരാതി. മൂന്നുകൊല്ലം കൊണ്ട് ആറളം കാർഷിക ഫാമിനുണ്ടായ നഷ്ടം കോടികളാണ്. ആറളം ആനമതിൽ ഇനിയും വൈകിയാൽ ജനജീവിതം കൂടുതൽ ദുരിതത്തിലാവും. ആനമതിലിനുപകരം തൂക്ക് വൈദ്യുതിവേലി സ്ഥാപിച്ച് തടിതപ്പാനുള്ള നീക്കത്തിനെതിരെയും ജനരോഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story