Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണറിഞ്ഞ് വയലിലിറങ്ങി വിദ്യാർഥികൾ

text_fields
bookmark_border
മണ്ണറിഞ്ഞ് വയലിലിറങ്ങി വിദ്യാർഥികൾ
cancel

പയ്യന്നൂർ: കാർഷിക സംസ്‌കാരത്തിന്‍റെ പൈതൃകം വിളിച്ചോതി മണ്ണിനെ അറിഞ്ഞ് വിദ്യാർഥികൾ വയലിലിറങ്ങി ഞാറ് നട്ടു. എടനാട് ഈസ്റ്റ് എൽ.പി. സ്‌കൂൾ വിദ്യാർഥികളാണ് നെൽകൃഷിയുടെ പാഠം അറിഞ്ഞ് ഞാറ് നട്ടത്.

കുഞ്ഞിമംഗലം കോറവയലിൽ ഒരുക്കിയ പാടത്ത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും കർഷകരും ഒന്നിച്ചിറങ്ങിയപ്പോൾ അതൊരു നടീൽ ഉത്സവമായി.കൃഷി ഓഫിസർ അമിത സിസിൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്‍റ് കെ. സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. മാതൃകാ കർഷക പുരസ്‌കാര ജേതാവ് എം. രഘൂത്തമൻ ക്ലാസെടുത്തു.

കോറവയൽ പാടശേഖര സമിതി പ്രസിഡന്‍റ് യു. ഭാസ്ക്കരൻ, തെക്കേവയൽ പാടശേഖര സമിതി സെക്രട്ടറി പി.വി. ദിനേശൻ, എടാട്ട് പാടശേഖര സമിതി എം. പത്മനാഭൻ, പറമ്പത്ത് എ.കെ. ജി വായനശാല സെക്രട്ടറി ജയൻ മേലത്ത്, പ്രധാന അധ്യാപിക പി.എസ്. മായ, കൃഷി അസിസ്റ്റന്‍റുമാരായ ടി.വി.ബിന്ദു, എം. ജുമൈല എന്നിവർ സംസാരിച്ചു. രക്തശാലി നെല്ലിനമാണ്എം. രഘൂത്തമന്‍റെ പാടത്ത് കൃഷിയിറക്കിയത്. ഇതിന്‍റെ വിളവ് വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Students Take Up Farming In Paddy Field
Next Story