മുള്ളൻപന്നി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
text_fieldsകൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടേരിയിൽ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്. മുള്ള് കയറി സാരമായി പരിക്കേറ്റ തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനെ (16) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ മാണിക്കോത്തുവയൽ റോഡിലായിരുന്നു സംഭവം. പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവെ മുള്ളൻപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും മുള്ളൻ പന്നിയുടെ ശരീരത്തിൽ നിന്നും ഉതിർത്ത മുള്ളുകൾ മുഹമ്മദ് ശാദിലിനെ ദേഹത്തേക്ക് തുളച്ച് കയറുകയും ചെയ്തു.
12ഓളം മുള്ളുകൾ ശരീരത്തിൽ തുളച്ചുകയറിയ ശാദിലിന്റെ ഇടതു കൈപ്പത്തിയിലെ മുള്ള് മറുഭാഗത്ത് എത്തിയ നിലയിലാണ്. ഉടൻതന്നെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പകൽ ഒമ്പതിന് പാട്യം മുതിയങ്ങയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ കർഷകനായ വള്യായിലെ എ.കെ. ശ്രീധരൻ കൊല്ലപ്പെട്ടിരുന്നു. ശ്രീധരൻ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പാണ് സമീപ പഞ്ചായത്തായ മാങ്ങാട്ടിടത്തും മുള്ളൻ പന്നിയുടെ ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

