മുഴപ്പിലങ്ങാട് തെരുവ് കീഴടക്കി നായ്ക്കൾ
text_fieldsഎടക്കാട്: മുഴപ്പിലങ്ങാട്, കടമ്പൂർ പഞ്ചായത്ത്, കോർപറേഷൻ പരിധിയിലെ എടക്കാട്, നടാൽ, തോട്ടട ഏഴര എന്നീ പ്രദേശങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു. ഇത് വഴിയുള്ള ജനസഞ്ചാരം ഭീതി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കെട്ടിനകത്ത് വെച്ച് തെരുനായ്ക്കളുടെ ആക്രമണത്തിൽ ഒരു വർഷം മുമ്പ് പതിനൊന്നു വയസ്സുള്ള വിദ്യാർഥി മരിച്ചിരുന്നു. അതേ തുടർന്നുള്ള വ്യാപക പ്രതിഷേധത്തിൽ തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചെങ്കിലും പിന്നീടതൊക്കെ നിർത്തിവെച്ചു. ഇതാണ് തെരുവുനായ് ശല്യം രൂക്ഷമാക്കാനിടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പയ്യാമ്പലം ബീച്ചിൽ നായുടെ കടിയേറ്റ കുട്ടി പേവിഷബാധയേറ്റ് കഴിഞ്ഞ ദിവസം മരിച്ചതോടെ പ്രദേശത്ത് ആശങ്ക കൂടി. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കുട്ടികളെ ഒറ്റക്ക് പുറത്തേക്ക് വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്. ഒറ്റക്ക് നടക്കുന്നവരുടെ കൂട്ടത്തോടെ ആക്രമിക്കുകയാണ് നായ്ക്കൾ. തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. നായ്ക്കളെ പിടികൂടാനോ വന്ധ്യംകരണത്തിന് എത്തിക്കാനോ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

