Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട് ബീച്ചിൽ...

മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകർക്ക് തെരുവുനായ് ആക്രമണം

text_fields
bookmark_border
മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകർക്ക് തെരുവുനായ് ആക്രമണം
cancel
camera_alt

മുഴപ്പിലങ്ങാട് ബീച്ചിലെ

ടോൾ പിരിവ് നാട്ടുകാർ

തടഞ്ഞപ്പോൾ

എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈവ് ഇൻ ബീ​ച്ചി​ൽ ഉ​ല്ല​സി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. മൈ​സൂ​രു​വി​ൽനി​ന്ന് വ​ന്ന് ഇ​വി​ടെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മൈ​സൂ​രു​വി​ലെ അ​ക്രം ഷ​രീ​ഫി​ന്റെ മ​ക​ൻ അ​ബ്ദു​ൽ​വ​ഹാ​ബ് ( 7), ഷ​ഫാ​ഹ​ത്പാ​ഷ​യു​ടെ മ​ക​ൾ ഉ​ലൈ​സ കൗ​സ​ർ (9) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ത​ല​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ർ ബീ​ച്ചി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ​ത്. റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച് ചൊ​വ്വാ​ഴ്ച രാ​വി​ലെ ബീ​ച്ചി​ലൂ​ടെ ന​ട​ക്ക​വെ കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബീ​ച്ചി​ൽ സു​ര​ക്ഷ ഒ​രു​ക്കാ​ത്ത​തി​ലും ടോ​ൾ പി​രി​ച്ച് സ​ന്ദ​ർ​ശ​ക​രെ പി​ഴി​യു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ടോ​ൾ പി​രി​ക്കു​ന്ന​ത് ത​ട​ഞ്ഞു.

ബീ​ച്ചി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​തെ ബീ​ച്ചി​ലേ​ക്ക് ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ പി​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ട​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ തി​രി​ച്ചു പോ​വു​ക​യാ​ണു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackstray dog menace
News Summary - Street dog attack on visitors at Muzhappilangad beach
Next Story