സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ; വിവാഹ ദിനത്തിൽ മോഷണം പോയ 30 പവൻ തിരികെ കിട്ടി
text_fieldsപയ്യന്നൂർ: വിവാഹ ദിനത്തിൽ നഷ്ടമായ നവവധുവിന്റെ 30 പവൻ സ്വർണം തിരികെ കിട്ടി. വീടിനു സമീപം സഞ്ചിയിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ചിയിൽകെട്ടി ഉപേക്ഷിച്ച നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്.
മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയിരുന്നു. തുടർന്ന് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. നഷ്ടമായ എല്ലാ സ്വർണാഭരണങ്ങളും തിരികെ കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പാലിയേരി കെ.എസ്.ഇ.ബി മുൻ ഓവർസീയർ സി. മനോഹരന്റെ മകൻ എ.കെ അർജുന്റെ ഭാര്യയായ ആർച്ച എസ്. സുധിയുടെ ആഭരണങ്ങൾ നഷ്ടമായത്. ബന്ധുക്കളെ കാണിക്കാനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

