ചെങ്ങളായിൽ എം.ഡി.എം.എയുമായി യുവാവ് അറസ്‌റ്റിൽ
text_fieldsജംഷീർ അബ്‌ദുൾ ഖാദർ
ശ്രീകണ്ഠപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് ചെങ്ങളായിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ എം.ഡി.എം.എ വിൽപന നടത്തുന്ന യുവാവ് അറസ്‌റ്റിൽ. ചെങ്ങളായി അരിമ്പ്രയിലെ നസീമാസിൽ ജംഷീർ അബ്‌ദുൾ ഖാദർ (27) നെയാണ് ഡാൻസാഫിന്‍റെ സഹായത്തോടെ ശ്രീകണ്ഠപുരം ഇൻസ്പെക്ടർ എം.വി. വിഷ്‌ണു പ്രസാദ് അറസ്‌റ്റ് ചെയ്തത്.
4.2268 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കണ്ണൂർ റൂറൽ പൊലീസ് മേധാവി ഉമേഷ് ഗോയലിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ശ്രീകണ്ഠപുരം എസ്.ഐ അമൽ വർഗീസ്, എ.എസ്.ഐ വിനോദ് കുമാർ, സീനിയർ സി.പി.ഒമാരായ പ്രബീഷ്, സജേഷ്, കെ.പി.ദേവൻബാബു, അനില എന്നിവരും ഡാൻസാഫ് എസ്.ഐ ജിജിമോൻ, സീനിയർ സി.പി.ഒ മാരായ അനൂപ്, സജിത്ത്, ശ്രീജിത്ത്, ഗിരീഷ് എന്നിവരും ജംഷീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ദിവസങ്ങളോളം ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

