വേണം, രാജേഷിന് കൈത്താങ്ങ്
text_fieldsശ്രീകണ്ഠപുരം: ജീവിതത്തിലേക്ക് മടങ്ങാൻ ഈ യുവാവിന് കൈത്താങ്ങ് വേണം. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പരിപ്പായിയിലെ കെ.പി. രാജേഷാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. തലശ്ശേരി മലബാർ കാൻസർ സെൻററിൽ കഴിയുന്ന രാജേഷിന്റെ ചികിത്സക്ക് 15 ലക്ഷത്തോളം രൂപ ആവശ്യമാണ്.
നിർധനരായ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണിത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം തേടുന്നത്. ഇതിനായി എം.എൽ.എമാരായ സജീവ് ജോസഫ്, കെ.വി. സുമേഷ്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ കെ.വി. ഉഷാകുമാരി ചെയർപേഴ്സനും പി.കെ. കൃഷ്ണദാസ് കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്ക്, ശ്രീകണ്ഠപുരം ബ്രാഞ്ചിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0672 073000000232, ഐ.എഫ്.എസ്.സി :SIBL0000672. ഗൂഗ്ൾ പേ/ഫോൺ പേ-9847809304.ഫോൺ: 9495614631, 9497385350.

