വിവാഹ ബസ് അപകടത്തിൽെപട്ടു; ഒഴിവായത് വൻ ദുരന്തം
text_fieldsനടുവിൽ താവുകുന്നിൽ അപകടത്തിൽപെട്ട ബസ്
ശ്രീകണ്ഠപുരം: വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽെപട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
ഇരിട്ടിയിൽനിന്ന് കാസർകോേട്ടക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ താഴ്ചയുള്ള റബർ തോട്ടത്തിലേക്ക് പോവുകയായിരുന്നു. റബർമരത്തിന് സമീപം കല്ലുകളിൽ അടിതട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിറയെ യാത്രക്കാരുള്ള ബസാണ് അപകടത്തിൽപെട്ടത്.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

