Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരയത്തുംചാലിൽ കരിങ്കൽ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

text_fields
bookmark_border
ചുവരിന് വിള്ളൽ
കരയത്തുംചാലിൽ കരിങ്കൽ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
cancel
camera_alt

ക​ര​യ​ത്തും​ചാ​ലി​ൽ ക്വാ​റി​യി​ലെ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പ​ള്ള​ത്ത് നാ​രാ​യ​ണ​ന്റെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് ത​ക​രു​ക​യും ചു​മ​ര് വി​ണ്ടു​കീ​റു​ക​യും ചെ​യ്ത​നി​ല​യി​ൽ

ശ്രീകണ്ഠപുരം: കരിങ്കല്‍ക്വാറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മേല്‍ക്കൂര തകരുകയും ചുവരുകള്‍ക്ക് വിള്ളലുണ്ടാവുകയും ചെയ്തു. കരയത്തുംചാല്‍ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിനാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്.

വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വര്‍ഗീസ് എന്നയാളുടെ ക്വാറിയില്‍ കരിങ്കല്ല് പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമായാണ് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകരുകയും ചുമരുകള്‍ വിണ്ടുകീറി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്.

ആറ് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി അടുത്തിടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വീടിന് തകരാർ സംഭവിച്ചതിനാൽ ക്വാറിക്കെതിരെ നടപടിയാവശ്യപ്പെട്ട് പള്ളത്ത് നാരായണന്‍ ശ്രീകണ്ഠപുരം പൊലീസിലും നഗരസഭ അധികാരികള്‍ക്കും പരാതി നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violent blast in Karayitumchal granite quarry-The roof of the house collapsed
Next Story