പിതാവ് മകനെ കുത്തിക്കൊന്നതിെൻറ ആഘാതം മാറാതെ ഉപ്പുപടന്ന
text_fieldsശ്രീകണ്ഠപുരം: വളർത്തുനായ്ക്ക് തീറ്റ കൊടുത്തില്ലെന്നു പറഞ്ഞ് മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നതറിഞ്ഞ ആഘാതം പയ്യാവൂർ ഉപ്പുപടന്ന നിവാസികൾക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ഉപ്പുപടന്നയിലെ തേരകത്തിനാടിയിൽ സജി ജോർജാണ് (48) മകൻ ഷാരോണിനെ (19) കുത്തിക്കൊന്നത്. വീട്ടിലടക്കം പലരെയും കൂട്ടിവന്ന് മദ്യപിക്കുന്ന സജിയെ മകൻ ഷാരോൺ നിരന്തരം ചോദ്യംചെയ്യാറുണ്ടായിരുന്നു. കൂടാതെ ഭാര്യ മകെൻറ പേരിൽ പണമയക്കുന്നതും വിരോധത്തിന് കാരണമായി.
ഭാര്യ വിദേശത്ത് ജോലിചെയ്യുന്നതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. വെള്ളിയാഴ്ച രാത്രി വീട്ടിലുണ്ടായ തർക്കത്തിനിടെ സജിക്ക് വീണു പരിക്കേറ്റിരുന്നു. മകനോടുള്ള വിരോധംെവച്ച് സജി ശനിയാഴ്ച രാവിലെ കത്തി വാങ്ങി വീട്ടിലെത്തി ഒളിച്ചുെവച്ചു. വൈകീട്ടോടെ നായ്ക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് മകൻ ഷാരോണുമായി വഴക്കിട്ടതിനിടെ കത്തികൊണ്ട് പിൻഭാഗത്ത് കുത്തുകയായിരുന്നു. പുറംഭാഗത്ത് ആഴത്തിൽ മുറിവേറ്റതിനാൽ ആശുപത്രിയിലെത്തുംമുമ്പേ ജീവൻ പൊലിഞ്ഞു.
പരിധിവിട്ടുള്ള മദ്യപാനത്തിെൻറ മറവിൽ വളർത്തുനായ്ക്ക് ഭക്ഷണം നൽകിയില്ലെന്ന കാരണം പറഞ്ഞ് സജി ജോർജ് ഇല്ലാതാക്കിയത് സ്വന്തം ചോരയെയാണ്. യുവത്വമെത്തിയ ഷാരോണിനെ നിശ്ചലമാക്കിയതെന്തിനെന്ന് നാടാകെ പ്രതിഷേധക്കണ്ണീരണിഞ്ഞ് ചോദിക്കുകയാണിപ്പോൾ. സംസ്കാരം മാലൂരിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

